പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു: നാഗാലാന്‍ഡ് രാജ്യസഭാ എം.പിയെ പാര്‍ട്ടി പുറത്താക്കി

പാര്‍ലമെന്റില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യസഭാ എം പിയെ നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിഎഫ് സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭാംഗം കെ ജി കെന്യേയെയാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സജീവാംഗത്വത്തില്‍ നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടി നിര്‍ദേശത്തെ എതിര്‍ത്ത് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് നടപടി. സസ്‌പെന്‍ഷനില്‍ ആണെങ്കിലും പാര്‍ട്ടി വിപ്പ് അനുസരിക്കാന്‍ കെ ജി കെന്യേയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ബാദ്ധ്യതയുണ്ടെന്നും നാഗാ പീപ്പിള്‍സ് ഫ്രണ്ട് വക്താവ് പറഞ്ഞു.

തന്റെ നടപടിയെ ന്യായീകരിക്കാനുള്ള കെന്യേയുടെ ശ്രമങ്ങളാണ് അച്ചടക്ക നടപടിയെടുക്കാന്‍ എന്‍.പി.എഫിനെ പ്രേരിപ്പിച്ചത്. നിയമം നാഗാലാന്‍ഡിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ ഐ.എല്‍.പി സംവിധാനം ഏര്‍പ്പെടുത്തിയെന്നായിരുന്നു കെന്യേ ന്യായീകരിച്ചത്.

എന്‍.പി.എഫിന്റെ മണിപ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ ലോര്‍ഹോ എസ് പ്‌ഫോസിനും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ കാരണം കാണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി