പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ നിർദേശിക്കില്ല; ഹർജി സുപ്രീംകോടതി തള്ളി

കോവിഡ് 19 നെ പ്രതിരോധിക്കാൻ പി.എം കെയര്‍ ഫണ്ടിന് കീഴില്‍ സ്വരൂപിച്ച തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി സ്ഥാപിച്ച ഒരു പ്രത്യേക ഫണ്ടാണ് പി.എം കെയേര്‍സ്, അതില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ നിര്‍ദ്ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എന്‍.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ സ്വാതന്ത്ര്യമുണ്ട്.  അതില്‍ വിലക്കില്ലെന്നും കോടതി വിലയിരുത്തി.

കോവിഡ് 19 നെ പ്രതിരോധിക്കാൻ PM CARES ഫണ്ടിനു കീഴിലുള്ള നിലവിലുള്ളതും ഭാവിയിലുമുള്ള എല്ലാ ഫണ്ട് ശേഖരണങ്ങളും ഗ്രാന്റുകളും ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന്  ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക് ഇൻററസ്റ്റ് ലിറ്റിഗേഷൻ എന്ന  എൻ‌ജി‌ഒ ആണ് ഹർജി സമർപ്പിച്ചത്. പി‌എം കെയർസ് ഫണ്ട് ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കോവിഡ് -19 കൈകാര്യം ചെയ്യാൻ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഒന്ന് മതിയെന്നും പുതിയ പദ്ധതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'