വിവാഹ സല്‍ക്കാരത്തിനിടെ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു, മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു; വീഡിയോ വൈറലാകുന്നു

മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ചു. സംഭവശേഷം കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ജൂണ്‍ 16ന് മന്ദസോറിലാണ് സംഭവം. കമല്‍ സിംഗ് എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുക്കുന്നത്.

കല്യാണ സല്‍ക്കാരത്തിനിടെ രണ്ടുപേരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചാണ് കമല്‍ സിംഗിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത്. ഇതിന് ശേഷം മൂക്ക് കൊണ്ട് ഷൂ തുടപ്പിക്കുകയും നക്കിക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം കമല്‍ സിംഗിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഓംഖര്‍ സിംഗും സഹോദരി ദുര്‍ഗയും പൊലീസില്‍ പരാതി നല്‍കാന്‍ പോയിരുന്നെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഓംഖര്‍ സിംഗ് പറഞ്ഞു.

അതേസമയം, യുവാവിന്റെ തിരോധാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് സൂപ്രണ്ട് ദിലീപ് സിംഗ് ബില്‍വാല്‍ പറഞ്ഞു. ഓംഖര്‍ സിംഗിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്നും ബില്‍വാല്‍ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം