തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നു; തമിഴ്നാട്ടില്‍ ഭീഷണി നേരിടുന്നത് മതമല്ല, ബിജെപി സഖ്യമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്നാട്ടില്‍ ഭീഷണി നേരിടുന്നത് മതമല്ല, ബിജെപി സഖ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജ ഭക്തികൊണ്ട് തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പോലുള്ള വിഷയങ്ങളാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കേന്ദ്രത്തില്‍ ഭരണത്തിലുള്ളവര്‍ തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. മതം അപകടത്തിലാണെന്ന അവരുടെ പ്രചാരണം ഇവിടെ വിലപ്പോവില്ല. ഇവിടെ അപകടത്തിലുള്ളത് അവരുടെ സഖ്യം മാത്രമാണ്- സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞങ്ങള്‍ 3,000 ക്ഷേത്രങ്ങളുടെ കുംഭാഭിഷേകം നടത്തി. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ പുനരുദ്ധാരണത്തിന് 84 കോടി രൂപ അനുവദിച്ചു. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് ഇതൊന്നും ദഹിക്കുന്നില്ല. ഡിഎംകെ സര്‍ക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ നോക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു