അവരെ മണ്ണിലേക്ക് വെട്ടിയെറിയും, കൊലവിളി പ്രസംഗവുമായി മിഥുന്‍ ചക്രബര്‍ത്തി; വേദിയില്‍ പുഞ്ചിരിയോടെ അമിത്ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തി ബിജെപി നേതാവും ബോളിവുഡ് താരവുമായ മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം.

പശ്ചിമബംഗാളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ കൊലവിളി. ഇവിടെ 70 ശതമാനം മുസ്ലീങ്ങളും 30 ശതമാനം ഹിന്ദുക്കളാണെന്നും അവരെ വെട്ടി ഭാഗീരഥിയില്‍ എറിയുമെന്നും ഒരു നേതാവ് പ്രസംഗിച്ചിരുന്നുവെന്ന് ആരോപിച്ചാണ് മിഥുന്‍ വിദ്വേഷ പ്രസംഗം ആരംഭിച്ചത്.

മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനെതിരെ എന്തെങ്കിലും പറയുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മമത ഒന്നും പറഞ്ഞില്ല. എന്നാല്‍ താന്‍ പറയുന്നു തങ്ങള്‍ അവരെ വെട്ടി കുഴിച്ചുമൂടും. തങ്ങള്‍ വെട്ടും എന്നാല്‍ ഭാഗീരഥിയില്‍ എറിയില്ല. ആ നദി തങ്ങളുടെ മാതാവാണ്. അതുകൊണ്ട് മണ്ണിലേക്കാവും തങ്ങള്‍ വെട്ടിയെറിയുകയെന്നും മിഥുന്‍ പറഞ്ഞു.

അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു മിഥുന്റെ കൊലവിളി പ്രസംഗം. പുഞ്ചിരിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ വാക്കുകള്‍ക്ക് അമിത്ഷാ നല്‍കിയ മറുപടി. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി തങ്ങള്‍ എന്തും ചെയ്യും. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബിജെപിയുടെ പക്കലുണ്ടാകുമെന്നും മിഥുന്‍ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി