'വിശ്വരൂപം നിരോധിച്ചത് ജയലളിതയുടെ കള്ളപ്പണം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍'; തമിഴക രാഷ്ട്രീയത്തെയും സിനിമാ ലോകത്തെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

“വിശ്വരൂപം” സിനിമ നിരോധിച്ചതിന് പിന്നില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണെന്നും അവര്‍ വാഗ്ദാനം ചെയ്ത കള്ളപ്പണം നിരസിച്ചതിന്റെ പ്രതികാര നടപടിയായിരുന്നു നിരോധനമെന്നുമുള്ള വെളിപ്പെടുത്തലുമായി നടനും “മക്കള്‍ നീതി മയ്യം” പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്‍.

സോണിയ സിംഗിന്റെ “ഇന്ത്യയെ നിര്‍വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ” എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവി വിശ്വരൂപത്തിന്റെ സംപ്രേഷണാവകാശം വാങ്ങാന്‍ താല്‍പര്യപ്പെട്ടു. അത് ഞാനുമായി നേരിട്ട് ഇടപാട് നടത്താനായിരുന്നു അവര്‍ക്ക് താല്‍പര്യം അല്ലാതെ ലേലത്തില്‍ വലിയ തുക വാഗ്ദാനം ചെയ്തിട്ടായിരുന്നില്ല. അവരൊരു തുക നല്‍കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതം മൂളി. എന്നാല്‍ പിന്നീട് അവര്‍ പ്രതിഫലമായി കള്ളപ്പണമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. ഏവര്‍ക്കുമറിയാം അത്തരം നീതിയില്ലാത്ത പണം എന്റെ കൈ കൊണ്ട് തൊടുക പോലുമില്ലെന്ന് ആ ഓഫര്‍ ഞാന്‍ നിരസിച്ചു.

പിന്നീട് രണ്ടാളുകള്‍, ഇവര്‍ രണ്ടു പേരും ജയലളിതയുടെ കൂട്ടാളികളാണ് അതില്‍ ഒരാള്‍ തമിഴ്‌നാട്ടിലെ ഒരു പോലീസ് ചീഫാണ് മറ്റേയാള്‍ ജയ ടിവിയുടെ തലപ്പത്തുള്ള വ്യക്തിയും. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിശ്വരൂപത്തിന് തിരിച്ചടി നേരിട്ടത്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത പോലീസ് ഉദ്യോഗസ്ഥന്‍ സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്ത് കയറിപ്പറ്റി എന്നതാണ്. കണ്‍മുന്നില്‍ ജനാധിപത്യം തകരുന്നത് ഞാന്‍ കണ്ട് നിന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ