പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

പാക് പ്രകോപനം ഇന്നും തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സേന കമാന്‍ഡര്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ സേന. തുടര്‍ ചര്‍ച്ചകള്‍ നാളെ നടക്കുമെന്നും സൈന്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സേന അറിയിച്ചത്. ഇന്നും പാകിസ്ഥാന്റെ ഡിജിഎംഒയോട് സംസാരിച്ചു, ശക്തമായ മുന്നറിയിപ്പ് നല്‍കി. 35 മുതല്‍ 40 പാകിസ്ഥാന്‍ സൈനികര്‍ മരിച്ചിട്ടുണ്ട്.

മരിച്ച സൈനികരുടെ എണ്ണം നോക്കിയില്ല. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യം. ഇന്നും ആക്രമണം തുടങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും പൂര്‍ണ സ്വാതന്ത്ര്യത്തോടെ നേരിടാന്‍ കരസേനാമേധാവിക്ക് അനുമതി നല്‍കി. മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചു. നീതി നടപ്പാക്കിയെന്നും പ്രതിരോധ സേന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ചക്‌ലാല, റഫീഖി എന്നീ വ്യോമത്താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതില്‍ പ്രധാനം. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്താണ് ചക്‌ലാല. മുറിദ്, റഫീഖ്, ചുനിയ, റഹിംയാര്‍ഖാന്‍, സക്കര്‍ എന്നിവിടങ്ങളിലും ഉന്നമിട്ട് ആക്രമിച്ചു. ഈ സൈനിക, വ്യോമത്താവളങ്ങളിലെ ഓരോ പ്രതിരോധ സംവിധാനങ്ങളെയും ആക്രമിച്ചു. പാക് ഡിജിഎംഒ വിളിച്ചിരുന്നുവെന്നും ഇന്നലെ 3.35നാണ് പാക് ഡിജിഎംഒയുമായി സംസാരിച്ചതെന്നും സംയുക്ത സേന വാര്‍ത്താ സമ്മേളനത്തില്‍ സൈന്യം വ്യക്തമാക്കി.

Latest Stories

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും