ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനെന്ന് തുറന്നുപറഞ്ഞ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്‌. ലക്ഷ്യം വച്ചത് ഭീകരകേന്ദ്രങ്ങള്‍ മാത്രമായിരുന്നു. കൃത്യവും നിയന്ത്രിതവുമായിരുന്നു തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണ ജനങ്ങള്‍ക്ക് അപായമുണ്ടാകാതെ ജാഗ്രത പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ചില ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ ഭീഷണി മൂലം ഒഴിഞ്ഞുപോയി. ഒമ്പതിലധികം  ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. നൂറിലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാന റാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പ്രതിരോധ സേന പറഞ്ഞു.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെ കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെ കുറിച്ചുമുളള ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. പാകിസ്ഥാനിലെ ഏത് മേഖലയിലും തിരിച്ചടിക്കാന്‍ കഴിയുമെന്ന് സൈന്യം അവകാശപ്പെട്ടു. കൊടുഭീകരന്‍ അബ്ദുള്‍ റൗഫ് കൊല്ലപ്പെട്ടെന്നും സൈന്യത്തിന്റെ സ്ഥിരീകരണം. ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പാകിസ്ഥാന്‍ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണം നടക്കുമ്പോള്‍ പാകിസ്ഥാന്‍ യാത്രാവിമാനങ്ങള്‍ പറത്തി. പാക് റഡാര്‍ സംവിധാനം തകര്‍ത്തു. തിരിച്ചടി മറ്റു മാര്‍ഗമില്ലാത്തതിനാലെന്നും എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടിക്കണമെന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണമായിരുന്നു സൈന്യത്തിന്റേത്. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ തീരുമാനിച്ചു. ഇതിനായി അതിര്‍ത്തിക്കപ്പുറമുളള തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു.

ഇതില്‍ ചില ഭീകരകേന്ദ്രങ്ങള്‍ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയി. ഒമ്പത് ഭീകരകേന്ദ്രങ്ങളായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്. പാകിസ്ഥാന്‍ പഞ്ചാബിലും പാക് അധീന കശ്മീരിലുമുളള തീവ്രവാദ കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്‌കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകര്‍ക്കാനായി. അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെയിലെ ലഷ്‌കര്‍ ക്യാമ്പ് ആക്രമണം നടത്താന്‍ ഉന്നമിട്ടതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ധുരില്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും സൈന്യം പറഞ്ഞു. മേയ് ഏഴിന് നടത്തിയ ആക്രമണത്തില്‍ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമിച്ചില്ല. പിന്നീട് പാകിസ്ഥാനയച്ച ഡ്രോണുകള്‍ എല്ലാം തകര്‍ക്കാനായി. ഈ രണ്ട് ക്യാമ്പുകള്‍ തകര്‍ക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകള്‍ മാത്രമാണ് തകര്‍ത്തത്. പാകിസ്ഥാന്‍ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങള്‍ തകര്‍ത്തിട്ടില്ല. നമ്മള്‍ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ, പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് സാധാരണ ജനങ്ങളെ എന്നതാണ് വ്യത്യാസമെന്നും സേന പറഞ്ഞു. ശ്രീനഗര്‍ മുതല്‍ മല്യ വരെ ആക്രമണം ഉണ്ടായി. ഡ്രോണ്‍ ആക്രമണം തടയാന്‍ നമ്മള്‍ സജ്ജമായിരുന്നു. സൈനിക കേന്ദ്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും നാശനഷ്ടമില്ല. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.

ബഹാവല്‍പൂരില്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ച ഭീകരകേന്ദ്രം വളരെ വലുതായിരുന്നു. അതിനാല്‍ത്തന്നെ കൃത്യമായി ആ കേന്ദ്രം പൂര്‍ണമായി നശിപ്പിക്കാന്‍ വലിയ ആഘാതശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു. പാകിസഥാന്‍ ലക്ഷ്യമിട്ട ഇന്ത്യയിലെ ഒരു സ്ഥലങ്ങളിലും കേടുപാടുകളില്ല. പാകിസ്ഥാന്‍ വിമാനം മാത്രമല്ല, അന്താരാഷ്ട്ര യാത്രാ വിമാനം അടക്കം മറയാക്കി പാകിസ്ഥാന്‍. യാത്രാ വിമാനങ്ങള്‍ക്കുനേരെ ഒരു ആക്രമണവും നടത്തിയില്ല. ജനവാസമേഖലകളെ പാകിസ്ഥാന്‍ ഉന്നമിട്ടപ്പോഴാണ് ലഹോറിലെ അവരുടെ റഡാര്‍ സംവിധാനത്തെ ആക്രമിച്ചതെന്നും പ്രതിരോധ സേന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്