ഇന്ത്യ തോറ്റത് ഓറഞ്ച്-ബ്ലൂ ജെഴ്സി അണിഞ്ഞതു കൊണ്ടെന്ന തന്റെ ട്വീറ്റ് തമാശയായിരുന്നെന്ന് മെഹ്ബൂബ മുഫ്തി

ഇന്ത്യ ലോക കപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റത് ഓറഞ്ച് – ബ്ലൂ ജെഴ്‌സിയാണെന്ന് താന്‍ ട്വീറ്റ് ചെയത് തമാശയ്ക്കാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ഹിന്ദുക്കളോട് മുസ്‌ലിങ്ങളെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുന്ന ബി.ജെ.പി നേതാവിന്റെ ട്വീറ്റിനേക്കാള്‍ ആക്രമിക്കപ്പെട്ടത് ഇന്ത്യയുടെ പ്രകടനത്തെ പറ്റി തമാശയായി എഴുതിയ തന്റെ ട്വീറ്റാണെന്നും അവര്‍ പരിഹസിച്ചു. തന്റെ ട്വീറ്റ് നിരുപദ്രവകരമായിരുന്നെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി നേതാവിന്റെ ട്വീറ്റിന് എതിരെ എന്തുകൊണ്ട് പ്രതിഷേധമുയരുന്നില്ല എന്നും അവര്‍ ചോദിച്ചു.

ജെഴ്സിയിലെ മാറ്റം കൊണ്ടാണ് ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതെന്നാണ് മെഹ്ബൂബ മുഫ്തി പറയുന്നത്. “എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ പക്ഷെ ആ ജെഴ്സിയാണ് ഇന്ത്യയുടെ വിജയ തേരോട്ടത്തിന് തടയിട്ടത്”, ഇതായിരുന്നു മത്സരഫലം അറിഞ്ഞ ശേഷം മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ മെഹ്ബൂബയെ ആക്രമിക്കുകയായിരുന്നു. പാകിസ്ഥാനു വേണ്ടി മെഹ്ബൂബയുടെ ഹൃദയം നോവുന്നുവെന്ന് ജമ്മുകശ്മീരിലെ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം