തീർ‌പ്പാവാനിരിക്കുന്ന കേസുകൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്‌ "ഹാനികരം": സുപ്രീംകോടതിയോട് അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ

കോടതിയിൽ തീർ‌പ്പാവാനിരിക്കുന്ന കേസുകൾ ടെലിവിഷനിലും, അച്ചടി മാധ്യമങ്ങളിലും ചർച്ച ചെയ്യുന്നത് ജഡ്ജിമാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അത് ജുഡിഷ്യൽ സംവിധാനത്തിന് വലിയ നാശമുണ്ടാക്കുമെന്നും അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ സുപ്രീം കോടതിയിൽ പറഞ്ഞു. ഇന്ന് ഈ പ്രശ്‌നം ഭയാനകമായ അനുപാതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

“ഒരു ജാമ്യാപേക്ഷ കോടതി മുമ്പാകെ വരുമ്പോൾ, പ്രതിയും മറ്റൊരാളും തമ്മിലുള്ള സംഭാഷണങ്ങൾ ടിവിയിൽ പ്രധാന വാർത്തയായി വരുന്നു, ജാമ്യാപേക്ഷയുടെ വാദം കേൾക്കലിൽ അത് പ്രതിക്ക് ദോഷം ചെയ്യും,” ജസ്റ്റിസുമാരായ എ എം ഖാൻവൽക്കർ, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ വേണുഗോപാൽ പറഞ്ഞു. ഇത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെ 2009- ൽ അഭിഭാഷകൻ-ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷൺ നടത്തിയ വിവാദ പരാമർശം കോടതിയലക്ഷ്യമാണോ എന്ന് പരിശോധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു വേണുഗോപാൽ. തെഹൽക്ക മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷൺ പരാമർശം നടത്തിയത്.

പ്രശാന്ത് ഭൂഷണിൽ നിന്ന് ഖേദവും വിശദീകരണവും സ്വീകരിക്കാൻ ഓഗസ്റ്റ് 100 ന് കോടതി വിസമ്മതിച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ പ്രസ്താവനകൾ പ്രഥമദൃഷ്ട്യാ അവഹേളനമാണോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഒരു ജഡ്ജിക്കെതിരെ പരാതി പ്രകടിപ്പിക്കുന്നതിനുള്ള നടപടിക്രമം, അത് ഏത് സാഹചര്യത്തിൽ എന്നൊക്കെയുള്ള കാര്യങ്ങളാണ് സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്. കോടതിയുടെ പരിഗണനയിൽ ഉള്ള ഒരു വിഷയത്തെ മാധ്യമങ്ങളിൽ എത്രത്തോളം ചർച്ച ചെയ്യാമെന്നും പരിശോധിക്കുന്നു.

ഇക്കാര്യങ്ങളിൽ സുപ്രീംകോടതി വേണുഗോപാലിന്റെ സഹായം തേടിയിരുന്നു. നവംബർ 4- ന് ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ