ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു; എട്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢ് അബുജ്മറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്‍ക്ക് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജ്മറില്‍ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലയോര മേഖലയാണ് അബുജ്മര്‍. നാരായണ്‍പൂര്‍, ബീജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളിലാണ് അബുജ്മര്‍ മലയോര പ്രദേശം. ഒറ്റപ്പെട്ട് കിടക്കുന്ന അബുജ്മര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ ജില്ലകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സംയുക്തമായി അബുജ്മറിലേക്ക് എത്തുകയായിരുന്നു.

ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഐടിബിപി 53ാം ബറ്റാലിയനുമാണ് അബുജ്മര്‍ മലയോര മേഖലയില്‍ എത്തിയത്. തുടര്‍ന്ന് രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് എട്ട് മാവോയിസ്റ്റുകളെ വധിച്ചത്. കഴിഞ്ഞ മാസം ഗഗളൂര്‍ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ പത്തിലേറെ മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു