മനോജ് തിവാരിയെ മാറ്റി; ആദേഷ് കുമാർ ഗുപ്ത ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ

നടനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരിയെ ഡൽഹി ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി. പുതിയ അദ്ധ്യക്ഷനായി ആദേഷ് കുമാർ ഗുപ്ത ചുമതലയേൽക്കുമെന്ന് ബിജെപി അറിയിച്ചു.

മുൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറാണ് ആദേഷ് ഗുപ്ത.

2016- ൽ ബിജെപി അദ്ധ്യക്ഷനായി നിയമിതനായ മനോജ് തിവാരിയെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ പാർട്ടി ആലോചിക്കുന്നുണ്ടായിരുന്നു.

ഡൽഹി തോൽവിക്ക് തൊട്ടുപിന്നാലെ രാജിവെയ്ക്കാൻ മനോജ് തിവാരി സന്നദ്ധനായിരുന്നെങ്കിലും പകരക്കാരനെ കണ്ടെത്തുന്നതു വരെ തുടരാൻ പാർട്ടി ആവശ്യപ്പെട്ടു എന്നാണ് ചില വൃത്തങ്ങൾ പറയുന്നത്.

ഭോജ്പുരി സിനിമകളിലെ ജനപ്രിയ ഗായകനും നടനുമായ തിവാരിക്ക്, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) യെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല.

അയൽസംസ്ഥാനമായ ഹരിയാനയിലെ ഒരു അക്കാദമിയിൽ ക്രിക്കറ്റ് കളിക്കാൻ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ മനോജ് തിവാരി വിവാദത്തിലായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ