ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി നേരത്തെ വെളിപ്പെടുത്തി മനോജ് തിവാരി

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ, ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി പുറത്തുവിട്ടതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനോജ് തിവാരി തിയതി വെളിപ്പെടുത്തിയത്. ഡൽഹി തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് തിവാരി തിയതി പുറത്തുവിട്ടത്.

ഡിസംബർ 19-ന് നൽകിയ അഭിമുഖത്തിലാണ് ഫെബ്രുവരി എട്ടിന് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മനോജ് തിവാരി സൂചന നൽകുന്നത്. ട്വിറ്ററിലാണ് മനോജ് തിവാരിയുടെ അഭിമുഖം വൈറലായത്. “കെജ്‌രിവാൾ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്” മനോജ് തിവാരി അഭിമുഖത്തിൽ പറയുന്നു. ജനുവരി ആറിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മനോജ് തിവാരി അറിയാതെ തിരഞ്ഞെടുപ്പ് തിയതി പറയുമ്പോൾ അവതാരകൻ വിഷയം മാറ്റുന്നതും അഭിമുഖത്തിൽ വ്യക്തമാണ്.

സദസ്സിലുള്ളവർ ഇത് ചോദ്യം ചെയ്തതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിനായിരുന്നു അപ്പോൾ ഇത്തവണ എട്ടിനായിരിക്കും എന്ന് പ്രവചിക്കുന്നതിൽ എന്താണ് തെറ്റെന്ന് തിവാരി മറുചോദ്യം ചോദിച്ചു. ചോദ്യം ഉന്നയിച്ചവരോട് അദ്ദേഹം തട്ടിക്കയറുകയും ചെയ്തു. പരിപാടിയുടെ അവതാരകൻ ഇടപെട്ട് വിവാദം ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷൻ തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്വിറ്ററിൽ ഡിസംബർ 2-1ലെ വീഡിയോ വൈറലായിരിക്കുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ