റസ്‌റ്റോറന്റുകളില്‍ നിര്‍ബന്ധപൂര്‍വം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെ 'ടിപ്' എന്ന് പറയാനാകില്ല; കേന്ദ്രം

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും നിര്‍ബന്ധപൂര്‍വം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നിതന് എതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ നിര്‍ബന്ധ പൂര്‍വം പണം ഈടാക്കുന്നതിനെ ടിപ് എന്ന് പറയാന്‍ കഴിയില്ല. സേവനത്തിന് പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളുമായി കേന്ദ്രം ജൂണ്‍ രണ്ടിന് ചര്‍ച്ച നടത്തും. 2017 ല്‍ സര്‍വീസ് ചാര്‍ജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍ നിന്ന് മറ്റൊരു ചാര്‍ജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. നിയമപരമായി നല്‍കേണ്ട ചാര്‍ജ് ആണിതെന്ന് പറഞ്ഞ് റസ്റ്റോറന്റുകള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് പറയുന്നു.

ബില്ലിലെ സര്‍വീസ് ചാര്‍ജ് എന്ന ഭാഗം ഉപഭോക്താക്കളാണ് പൂരിപ്പിക്കേണ്ടത്. നിര്‍ബന്ധപൂര്‍വം ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും