മമതക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും ഭിന്നത. പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. അതേസമയം ഇന്ന് മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിക്ക് ഏറ്റ തിരിച്ചടികൂടിയാണിത്.

തോൽവിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ടിഎംഎസി ഇപ്പോൾ. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.

പോഷക സംഘടനകളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് എക്സിൽ അറിയിച്ചു. എല്ലാ തലങ്ങളിലും വിശദമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. പുറത്താക്കപ്പെട്ട പാർട്ടി നിയമസഭാംഗം ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് 58 ഓളം ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടത്.

Latest Stories

കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ

ഓസ്‌ട്രേലിയൻ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണം ഒരു അപകടമല്ല, ഒരു സാമ്പത്തിക മാതൃകയാണ്; ഓസ്‌ട്രേലിയൻ സ്വപ്നമോ, ആധുനിക അടിമത്തമോ? 10,000 കുടിയേറ്റ തൊഴിലാളികൾ പറയുന്ന ഞെട്ടിക്കുന്ന കഥ"

കാലവർഷം എത്തും മുൻപേ അതിശക്ത മഴ, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

'നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ കോടതി

ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം: പലരും മരിച്ചത് ശ്വാസം മുട്ടി; അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാർ

രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

'പുതിയ അംഗങ്ങൾ ചട്ടം പഠിക്കണം, 17ന് സെമിനാർ'; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?

ആർഭാടവും അനാവശ്യവും; പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ എന്തിനാണ്?: വി. ഡി. സതീശൻ