അഭിനന്ദന്‍ വര്‍ധമാന്റെ മോചനം വരെ ചര്‍ച്ച ചെയ്ത് വഷളാക്കുന്ന അര്‍ണബ് ഗോസ്വമിക്ക് താക്കീതുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

ഇന്ത്യന്‍ വ്യേമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം രാജ്യത്തെ മുഴുവന്‍ സന്തോഷിപ്പിക്കുന്നതാണ് എന്നാല്‍ ട്വീറ്റുകള്‍ ചികഞ്ഞ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കരുതെന്ന് റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കും മുന്നറിയിപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. റിപ്പബ്ലിക് ടിവി ട്വീറ്റുകളിലൂടെ പാകിസ്ഥാനെ പ്രകേപിതരാക്കരുതെന്നാണ് ആനന്ദിന്റെ നിര്‍ദേശം.

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംയമനം പാലിക്കണമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പറഞ്ഞു. പരമപ്രധാനമായ ലക്ഷ്യം സൈനികനെ ഭവനത്തില്‍ സുരക്ഷിതമായി എത്തിക്കാന്‍ അനുവദിക്കുകയാണ്. ആഘോഷ പരിപാടികള്‍ കൊണ്ട് അതില്‍ അപകടം ഉണ്ടാക്കാനുള്ള സമയമല്ലിതെന്നും അദ്ദേഹം അര്‍ണബ് ഗോസ്വാമിയോടായ് പറഞ്ഞു. ദയവ് ചെയ്ത് അര്‍ണബ് സ്വയം നിയന്ത്രിക്കണം”- അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിങ് കമാന്‍ഡറെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ ഉജ്ജ്വല വിജയം നമുക്ക് ആഘോഷിക്കണം. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം ട്വീറ്റ് ചെയ്യണമെന്നായിരുന്നു റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ