മഹാരാഷ്ട്രയിലെ ബി.ജെ.പി. ലോകസഭ അംഗത്തിന്റെ ജാതിരേഖ വ്യാജമെന്ന് സംസ്ഥാന സർക്കാരിന്റെ ജാതി പരിശോധനാസമിതി 

മഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി ലോകസഭാംഗം തിരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച ജാതിസർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംസ്ഥാന സർക്കാരിന്റെ ജാതി പരിശോധനാസമിതി. ബി.ജെ.പി ലോകസഭാംഗം ജയസിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിയുടെ ജാതി സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് ജാതി പരിശോധന സമിതി (സി.വി.സി.) കണ്ടെത്തിയത്. പട്ടികജാതി സംവരണമണ്ഡലമായ സോളാപുരിൽ നിന്നുള്ള എം.പി.യാണ് ഇദ്ദേഹം.

എം.പി.യുടെ പേരിൽ കേസെടുക്കാൻ സി.വി.സി. സോളാപുർ അക്കൽകോട്ട് തഹസിൽദാറോട് നിർദേശിച്ചു. ഇതോടെ അദ്ദേഹത്തിന് എം.പി.സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറഞ്ഞു. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച ജാതി തെളിയിക്കുന്ന രേഖകളാണ് വ്യാജമെന്നു കണ്ടെത്തിയത്.

സമിതിയുടെ കണ്ടെത്തലിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.പി. പ്രതികരിച്ചു. ലിംഗായത്ത് സമുദായത്തിന്റെ സ്വാമിയാണ് ജയസിദ്ധേശ്വർ ശിവാചാര്യ.

മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന, കോൺഗ്രസിലെ സുശീൽ കുമാർ ഷിന്ദേയെയാണ് ജയസിദ്ധേശ്വർ തോൽപ്പിച്ചത്. ദളിത് നേതാവ് പ്രകാശ് അംബേദ്കറായിരുന്നു മറ്റൊരു എതിർസ്ഥാനാർത്ഥി പ്രകാശ് അംബേദ്കറിന്റെ കക്ഷിയായ വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ.)യുടെ നേതാവ് പ്രമോദ് ബി. ഗെയിക്ക്‌വാദാണ് ജയസിദ്ധേശ്വറിനെതിരേ ജാതി പരിശോധനാസമിതിയെ സമീപിച്ചത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം