'മത ന്യൂനപക്ഷങ്ങൾക്കായി ഏറ്റവും ശക്തമായി പോരാടുന്നത് ഇടത് പാർട്ടികൾ'; ബിജെപി ഭരണഘടനയെ ഇല്ലാതാക്കുന്നു: സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടനയെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിലിൽ തിരിച്ചെത്തിച്ച നിയമ പേരാട്ടം നടത്തിയത് സിപിഐഎം ആണെന്നും കോൺഗ്രസ് എവിടെ ആയിരുന്നുവെന്നും യെച്ചൂരി ചോദിച്ചു. മത ന്യൂനപക്ഷങ്ങൾക്കായി ഏറ്റവും ശക്തമായി പോരാടുന്നത് ഇടത് പാർട്ടികളാണെന്നും യെച്ചൂരി പറഞ്ഞു.

ബിജെപി നയങ്ങളെ ശക്തമായി എതിർത്തത് സിപിഐഎമ്മാണ്. അന്നൊക്കെ കോൺ​ഗ്രസ് എവിടെയായിരുന്നു? രാജ്യത്തിന്റെ ആസ്തികളെല്ലാം കേന്ദ്രം വിൽക്കുകയാണ്, സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്നു. കാടുകൾ, തുറമുഖങ്ങൾ, വിമാനത്താവളം, എണ്ണ ഊർജ സ്രോതസ്സുകളെല്ലാം പ്രധാനമന്ത്രിയുടെ സ്നേഹിതരായ കോർപറേറ്റുകൾക്ക് നൽകി കൊണ്ടിരിക്കുന്നു. സമ്പന്നർ അതി സമ്പന്നരായി കൊണ്ടിരിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സാമൂഹിക നീതി, ഭരണഘടനാ സ്ഥാപനങ്ങൾ, അന്വേഷണ ഏജൻസികൾ എല്ലാം തച്ചുടയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. മതേതര ജനാധിപത്യം സംരക്ഷിക്കാൻ, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിർത്താൻ ബിജെപിയെ തോൽപിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് നരേന്ദ്ര മോദിയുടെ നയങ്ങളെന്നും യെച്ചൂരി വിമർശിച്ചു. കോൺഗ്രസ് അല്ല. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളുമാണ് ബി ജെ പിയുടെ ഹിന്ദുത്വ ഭാരത സങ്കൽപത്തിലെ ആഭ്യന്തര ശത്രുക്കൾ. പഴയ കോൺഗ്രസുകാർ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ധാരാളമുണ്ട്. ഇനിയും കോൺ​ഗ്രസ് നേതാക്കൾ വരുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു.

നിലനിൽപിന് വേണ്ടിയുള്ള കടമെടുപ്പ് വലിയ സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളിലേക്ക് പോവുകയാണെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് മോദി സർക്കാരെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തെ തകർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന സർക്കാരാണിത്. കേരളത്തിന് അർഹമായ വിഹിതം നൽകാതെയും ഗവർണറെ ഉപയോഗിച്ചുമാണ് കേരളത്തിന് എതിരെയുള്ള കേന്ദ്ര നീക്കമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്