ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത് കണ്ടു പഠിക്കൂ; ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിയാം; പാര്‍ട്ടിപ്രവര്‍ത്തകരെ ഉപദേശിച്ച് ശരദ് പവാര്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രചാരണ രീതി കണ്ട് പഠിക്കണമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യവെയാണ് ശരദ് പവാര്‍ ഇങ്ങനെ പറഞ്ഞത്. ആര്‍.എസ്.എസിന്റെ ക്ഷമയും സ്ഥിരതയും എന്‍.സി പി പ്രവര്‍ത്തകര്‍ കണ്ടു പഠിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഞ്ച് വീടുകള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഒരു വീട് പൂട്ടിക്കിടന്നാല്‍ പിന്നീട് വീണ്ടുമെത്തി അവരെ കാണും. ഇങ്ങിനെയാണ് അവര്‍ ജനങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതെന്നും ശരദ് പവാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതേ രീതി സ്വീകരിച്ച് വോട്ടര്‍മാരെ നേരില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെ ചെയ്താല്‍ തങ്ങളെ വോട്ടര്‍മാരുടെ പരാതിയും ഇല്ലാതാകുമെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. നാല് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുപ്പത്തഞ്ച് സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്ക് അഞ്ച് സീറ്റാണ് നേടാനായത്. മഹാരാഷ്ട്രയില്‍ നാലും ലക്ഷദ്വീപില്‍ ഒന്നും.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ