പാർലമെന്റിൽ വിതരണം ചെയ്തത് 'ഒറിജിനൽ' ഭരണഘടന, മതേതരത്വവും സോഷ്യലിസവും പിന്നീട് കൂട്ടിച്ചേർത്തതെന്ന് ന്യായീകരിച്ച് നിയമമന്ത്രി

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇന്നലെ എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പാദങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. എംപിമാർക്ക് നൽകിയത് ‘ഒറിജിനൽ’ ഭരണഘടനയാണെന്നും മതേതരത്വം, സോഷ്യലിസം എന്നീ പാദങ്ങൾ കൂട്ടിച്ചേർത്ത് ഭേദഗതി വരുത്തിയത് പിന്നീടാണെന്നും അദ്ദേഹം ന്യായീകരിച്ചു.

‘ഭരണഘടനക്ക് രൂപം നൽകിയപ്പോൾ അത് ഇങ്ങനെയായിരുന്നു. ഭേദഗതി വന്നത് പിന്നീടാണ്. എംപിമാർക്ക് നൽകിയത് യഥാർഥ ഭരണഘടനയുടെ പകർപ്പാണ്’ എന്നായിരുന്നു നിയമമന്ത്രിയുടെ വാദം. എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സെക്കുലർ’,’സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ നീക്കം ചെയ്തതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്. സർക്കാർ ഈ മാറ്റം വളരെ ബുദ്ധിപൂർവ്വം നടത്തിയെന്നും ഇതിന് പിന്നിലെ ഉദ്ദേശങ്ങൾ പ്രശ്‌നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ഭരണഘടനയുടെ പകർപ്പിൽ നിന്നാണ് മതേതരത്വവും സോഷ്യലിസവും പുറത്തായത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം