നടന്നത് കുട്ടിക്കടത്തല്ല; കുട്ടികള്‍ കേരളത്തില്‍ വന്നത് വിദ്യാഭ്യാസത്തിന്, കേരള ശിശുക്ഷേമ സമിതിയെയും പൊലീസിനെയും തള്ളി ബിഹാര്‍ സര്‍ക്കാര്‍

കേരളത്തിലെ യതീംഖാനകളിലേക്ക് ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്ന് കുട്ടികളെത്തിയത് വിദ്യാഭ്യാസത്തിനാണെന്നും സൗജന്യ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കള്‍ അയച്ച കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികടത്തു നടന്നെന്ന് കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ മുക്കം മുസ്ലിം ഓര്‍ഫനേജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരള ശിശുക്ഷേമ സമിതി ചെയര്‍പെഴ്‌സണനും റയില്‍വേ പൊലീസും സ്വീകരിച്ച നിലപാടിനെ തള്ളി ബിഹാര്‍ സര്‍ക്കാര്‍ കുട്ടിക്കടത്തല്ലെന്ന് ബോധിപ്പിച്ചത്.

2014 മേയ് മാസത്തിലാണ് സഭവം. മേയ് 24, 25 തിയതികളിലായി പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് 606 കുട്ടികളെ കസ്റ്റഡിയിലെടുത്തു. ബിഹാറില്‍ നിന്നുള്ള 112, ജാര്‍ഖണ്ഡില്‍ നിന്നുള്ള 371, പശ്ചിമ ബംഗാളില്‍ നിന്നുള്ള 13 കുട്ടികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബിഹാറിലെ പല ജില്ലകളില്‍ നിന്നായുള്ള ഒരേ സമുദായത്തില്‍ പെട്ട കുട്ടികളായിരുന്നു ഇവരെന്നും കുട്ടികളുമായി ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തിയെന്നും പേരു വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ പലരും യതീംഖാനയില്‍ പഠിക്കുന്നവരായിരുന്നു. മതിയായ അന്വേഷണത്തിന് ശേഷം വിദ്യാഭ്യാസം തുടരാന്‍ പാട്‌ന ശിശുക്ഷേമ സമിതി കുട്ടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കെതിരെ യതീംഖാനയിലെ ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്നും പാട്‌ന ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

സൗജ്യന്യ ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും ലഭിക്കുന്നതിനാലാണ് കുട്ടികള്‍ യതീംഖാനയില്‍ എത്തിയതെന്നും സംഭവം കുട്ടിക്കടത്തല്ലെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി