ഡൽഹിയിൽ സൗജന്യ വൈദ്യുതി, 24 മണിക്കൂർ കുടിവെള്ളം, വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി

ഡൽഹിയിൽ സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകുന്ന ടാപ്പുകൾ, വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര എന്നിവ വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ആം ആദ്മി പാർട്ടി വോട്ടർമാർക്ക് ഈ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്. പ്രധാനമായും 10 പോയിന്റ് അടങ്ങിയ വാഗ്ദാനങ്ങൾ ആണ് പുറത്തിറക്കിയത്. ഓരോ കുട്ടിക്കും ലോകോത്തര വിദ്യാഭ്യാസം. അതോടൊപ്പം, ശുദ്ധമായ അന്തരീക്ഷം അതോടൊപ്പം ശുദ്ധമായ യമുന നദി, എല്ലാ ചേരി നിവാസികൾക്കും പാർപ്പിടം എന്നിവ വാഗ്ദാനങ്ങളാണ്.

“ഇത് ഞങ്ങളുടെ പ്രകടന പത്രികയല്ല. ഇത് അതിന് രണ്ട് പടി മുന്നിലാണ്. ഇവയാണ് ഡൽഹിയിലെ ജനതയെ ബാധിക്കുന്ന പ്രശനങ്ങൾ. പ്രകടന പത്രിക ഉടൻ പുറത്തിറക്കും . അതിൽ കൂടുതൽ വിശദാംശങ്ങളുണ്ടാകും,” അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഉച്ചയ്ക്ക് പത്രസമ്മേളനത്തിൽ വോട്ടർമാരോട് പറഞ്ഞു.

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 20,000 ലിറ്റർ വരെ സൗജന്യ വെള്ളവും ആം ആദ്മി പാർട്ടിക്ക് വിശാലമായ പിന്തുണ നൽകിയ രണ്ട് പ്രശ്നങ്ങളാണെന്ന് പാർട്ടി വിശ്വസിക്കുന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി നേടിയിരുന്നു. ഇത്തവണ 70 സീറ്റുകളും നേടാനാണ് അദ്ദേഹത്തിന്റെ പാർട്ടി ലക്ഷ്യമിടുന്നത്.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം