'കോളജുകളില്‍ ഗുണ്ടായിസം നടത്തിയാല്‍ രാജ്യം പുരോഗമിക്കില്ല' ജെ.എന്‍.യു ആക്രമണത്തെ വിമര്‍ശിച്ച് കെജ്‌രിവാള്‍

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‌കൂളുകളിലും കോളജുകളിലും സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമനവമി ദിനത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് ജെഎന്‍യു കാവേരി ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് പ്രതികരണം.

‘വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളജിലും വരുന്നത് പഠിക്കാനായിട്ടാണ്. അവിടെ പഠനം മാത്രമേ നടക്കാവൂ. പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂ.’ കെജ്‌രിവാള്‍ പറഞ്ഞു. ഏറ്റുമുട്ടലുകളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം പുരോഗതി കൈവരിക്കില്ല.

ക്യാമ്പസില്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 10 രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ ഇടത് സംഘടനയിലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍വെച്ച് മര്‍ദ്ദിച്ചിരുന്നു ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അക്രമത്തില്‍ 20ഓളം വിദ്യാര്‍ത്ഥികള്ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ എബിവിപിയും പരാതി നല്‍കിയിരുന്നു. ഹോസ്റ്റലില്‍ ഒരു പൂജ സംഘടിപ്പിക്കുന്നത് തടയാന്‍ ഇടതു സംഘടനാ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ പ്രതികരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ