പാചകവാതക വില വീണ്ടും കൂട്ടി; ഉയർന്നത് വാണിജ്യ സിലിണ്ടറിന്റെ വില, മൂന്ന് മാസത്തിനിടെ കൂട്ടിയത് 95 രൂപ

രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ വാണിജ്യ വില സിലിണ്ടറിന് 1749 രൂപയായി.

ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടര്‍ ഒന്നിന് 30 രൂപ കുറച്ചിരുന്നു. ഓഗസ്റ്റില്‍ 8.50 രൂപ കൂട്ടി. ഇതിന് പിന്നാലെ സെപ്റ്റംബറിലും 39 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിൽ തുടരുകയായിരുന്നു. സെപ്റ്റംബറിലും വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചപ്പോൾ ഗാര്‍ഹിക സിലിണ്ടറുകളുടെ വില പുതുക്കിയിരുന്നില്ല.

കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ