തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കുട്ടികൾ ഉൾപ്പെടെ 39 പേരാണ് മരിച്ചത്.
സംഭവത്തിൽ നേരത്തെ നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെകൂടി കേസ് എടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
അതേസമയം കരൂർ ദുരന്തത്തിന് പിന്നാലെ സഹായധനം പ്രഖ്യാപിച്ച് നടനും ടിവികെ നേതാവുമായ വിജയ് രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകും. അതേസമയം ടിവികെ സംസ്ഥാനത്ത് നടത്തിവന്ന പര്യടനം നിർത്തിവെച്ചു. വിജയ്‌ക്കെതിരെ ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചന.