കര്‍ണാല്‍ കര്‍ഷക സമരം പിന്‍വലിച്ചു; ലാത്തിചാർജിൽ ജൂഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ഹരിയാന സർക്കാർ

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടന നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കര്‍ഷകരുമായി സർക്കാർ നടത്തിയ ചർച്ചയുടെ ഭാ​ഗമായാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

ഓഗസ്റ്റ് 28ലെ ലാത്തിച്ചാര്‍ജിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാന സർക്കാർ ഉത്തരവിട്ടു. മരിച്ച കർഷകന്റെ കുടുംബത്തിലെ രണ്ടു പേർക്ക് താൽക്കാലികമായി ജോലി നൽകാമെന്നും സർക്കാർ വ്യക്തമാക്കി.

കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലിയും 25 ലക്ഷം ധനസഹായവും നല്‍കും. ആരോപണവിധേയനായ എസ്ഡിഎം ആയുഷ് സിന്‍ഹ അന്വേഷണം അവസാനിക്കും വരെ അവധിയില്‍ പോകും.

ഇതോടെ ഉപരോധ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കർഷക സമരവുമായി മുന്നോട്ട് പോകുമെന്നും കർഷകർ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ