രാഷ്ട്രീയപ്രവേശനത്തിനു നിര്‍ണായക നീക്കവുമായി കമല്‍ഹാസന്‍ : തമിഴ്‌നാട് യാത്രയുമായി ഉലകനായകന്‍

രാഷ്ട്രീയപ്രവേശനത്തിനു നിര്‍ണായക നീക്കവുമായി ഉലകനായകന്‍. തമിഴകം പിടിക്കാനായി കമല്‍ഹാസന്‍ സംസ്ഥാനപര്യടനം പ്രഖ്യാപിച്ചു. തമിഴ്‌നാട് യാത്ര ഈ മാസം 26 നു ആരംഭിക്കുമെന്നു താരം വ്യക്തമാക്കി. താരത്തിന്റെ യാത്ര തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനു കൊുകാര്യസ്ഥതയ്ക്കും എതിരെയാണ്. മുമ്പ് അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാനും ജനങ്ങളുമായി ആശയവിനിയമം നടത്താനുമായി താരം പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു.

കമല്‍ഹാസന്‍ പുരസ്‌കാരം ദാന ചടങ്ങിന്റെ വേദിയില്‍ വച്ചായിരുന്നു യാത്രയുടെ പ്രഖ്യാപനം നടത്തിയത്. ഇനി യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തമിഴ് വാരികയായ അനന്ദ വികടന്റെ പുതിയ പതിപ്പില്‍ കാണുമെന്നു താരം വ്യക്തമാക്കി.

63 ാം പിറന്നാള്‍ ആഘോഷ വേദിയിലായിരുന്നു താരം ആപ്പ് അവതരിപ്പിച്ചത്. അന്നു പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് പലരും വിചാരിച്ചത്. പക്ഷേ താരം പറഞ്ഞത് ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കണമെന്നായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ യാത്രയെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരെത്ത സൂപ്പര്‍ താരം രജനികാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിരുന്നു. ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിലായിരുന്നു രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശനവിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രാഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി പറഞ്ഞിരുന്നു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ