നൂപുര്‍ ശര്‍മയെ കൊല്ലാന്‍ പദ്ധതിയിട്ട ജെയ്‌ഷെ ഭീകരന്‍ അറസ്റ്റില്‍

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറന്‍പൂരിലെ കുന്ദകല ഗ്രാമവാസിയായ മുഹമ്മദ് നദീം (25) ആണ് അറസ്റ്റിലായത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു. ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാന്‍ നദീം തയ്യാറായിരുന്നുവെന്നും ഇയാളുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

അയല്‍ രാജ്യങ്ങളിലെ ഭീകര സംഘടനകള്‍ക്ക് അയച്ച വോയ്സ് മെസേജുകളും ചാറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. 2018 മുതല്‍ തനിക്ക് ജെയ്‌ഷെ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും പ്രത്യേക പരിശീലനത്തിനായി അവര്‍ തന്നെ പാകിസ്താനിലേക്കും സിറിയയിലേക്കും ക്ഷണിച്ചിരുന്നതായും നദീം സമ്മതിച്ചു.

പ്രതികളില്‍ നിന്ന് രണ്ട് സിം കാര്‍ഡുകളും വിവിധതരം ബോംബുകള്‍ തയ്യാറാക്കുന്ന രേഖകളും കണ്ടെടുത്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം