തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ വീണ്ടും മറുകണ്ടം ചാടി ജഗദീഷ് ഷെട്ടാര്‍; കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കത്തതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജഗദീഷ് ഷെട്ടാര്‍ വീണ്ടും മറുകണ്ടം ചാടി. കോണ്‍ഗ്രസ് ഹുബ്ലി -ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ സീറ്റു നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഷെട്ടാര്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് അദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഒരുവര്‍ഷത്തിന് ശേഷമാണ് ഷെട്ടാര്‍ ബിജെപിയില്‍ തിരിച്ചെത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഷെട്ടാര്‍ വീണ്ടും ബിജെപി അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ബിജെപിയില്‍ തിരിച്ചെത്തിയതെന്ന് ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍, ഷെട്ടാറിന്റെ തിരിച്ചുവരവിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഒരൊറ്റ പോസ്റ്റിൽ എല്ലാം ഉണ്ട്, കെഎൽ രാഹുൽ സഞ്ജീവ് ഗോയങ്ക തർക്കത്തിന് തൊട്ടുപിന്നാലെ ലക്നൗ നായകൻറെ ഭാര്യ എഴുതിയത് ഇങ്ങനെ; വാക്ക് ഏറ്റെടുത്ത് ആരാധകർ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാന്‍ തീരുമാനം; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയും പ്രതികാരബുദ്ധിയുമെന്ന് മന്ത്രി എംബി രാജേഷ്

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു