കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് ഐഎസ്‌ പദ്ധതി; ചെന്നൈയില്‍ എന്‍ഐഎ പിടിയിലായത് തൃശൂര്‍ മൊഡ്യൂൾ നേതാവ്

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐഎസ്‌ഐഎസ്) തൃശൂര്‍ മൊഡ്യൂൾ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ പിടിയില്‍. രാജ്യം വിടാനൊരുങ്ങവേയാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. കേരളത്തില്‍ ഐഎസ്‌ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സയീദ് നബീല്‍ അഹമ്മദ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞാണ് ഇയാള്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കി വന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു എന്‍ഐഎ സംഘം. വ്യാജ രേഖകള്‍ ചമച്ച് നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇയാളുടെ നീക്കം. പ്രതിയില്‍ നിന്ന് വ്യാജ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും എന്‍ഐഎ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 11ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നബീല്‍ അഹമ്മദ് പിടിയിലായത്. കൊള്ളയടിച്ച് പണം കണ്ടെത്താനും സംഘം പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറിയിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ