അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, വിലക്ക് നീക്കി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവച്ച സര്‍വീസുകളാണ് വീണ്ടും പുനരാരംഭിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ എയര്‍ ബബിള്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തിയിരുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിമാന സര്‍വീസുകള്‍ പഴയപടിയാകുന്നത്. 2020 മാര്‍ച്ച് 23 നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. നിലവില്‍ ലോകമെമ്പാടും  കോവിഡ് വ്യാപന തോത് കുറഞ്ഞതും,വാക്‌സിനേഷനും കണക്കിലെടുത്താണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.

സര്‍വീസ് പുനരാരംഭിക്കുന്നതോടെ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ റദ്ദാക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും 37 രാജ്യങ്ങള്‍ക്കും ഇടയില്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

അതേസമയം അന്താരാഷ്ട്ര യാത്രകള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ