ഐ.എന്‍.എസ് വിക്രാന്ത് തട്ടിപ്പ്; ബി.ജെ.പി നേതാവിനും മകനും എതിരെ കേസ്

ഐഎന്‍എസ് വിക്രാന്ത് തട്ടിപ്പില്‍ ബിജെപി നേതാവിനും മകനുമെതിരെ കേസെടുത്ത് മുംബൈ പൊലീസ്. കിരിത് സോമയ്യയ്ക്കും മകന്‍ നീലിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസ്.

ഐഎന്‍എസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട് 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഐഎന്‍എസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിനായി 2013-2014 കാലഘട്ടത്തില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പണം പിരിച്ചിരുന്നു. പിരിച്ചെടുത്ത തുക രാജ് ഭവനില്‍ നിക്ഷേപിക്കേണ്ടതാണ്. എന്നാല്‍ പണം അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കിരിത് സോമയ്യക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം