"ഇന്ത്യയ്ക്കായി തീരുമാനം എടുക്കേണ്ടത് ഇന്ത്യക്കാർ": റിഹാനയുടെ ട്വീറ്റിൽ സച്ചിൻ തെണ്ടുൽക്കർ

കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് ശേഷം ഉണ്ടായ “ഇന്ത്യാവിരുദ്ധ പ്രചാരണ”ത്തിൽ പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും  സച്ചിൻ പറഞ്ഞു.

“ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പക്ഷേ പങ്കാളികളാകാൻ കഴിയില്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്കായി തീരുമാനമെടുക്കാം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെ തുടരാം,” സച്ചിൻ ട്വീറ്റ് ചെയ്തു. ഇന്ത്യടുഗെതർ, ഇന്ത്യഎഗൈൻസ്റ്പ്രോപഗണ്ട എന്നീ ഹാഷ്‌ടാഗുകളും ട്വീറ്റിൽ ഉപയോഗിച്ചു.

റിഹാനയും, കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗും, യു.എസിൽ നിന്നും യു.കെയിൽ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കളും മറ്റ് സെലിബ്രിറ്റികളും കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച്‌ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോളിവുഡ് താരങ്ങളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെയുള്ളവർ കേന്ദ്ര സർക്കാരിന്റെ നിലപാട് പങ്കുവെച്ചു കൊണ്ട് രംഗത്തെത്തി. ഈ നിരയിൽ ഒടുവിലായി തന്റെ അഭിപ്രയം ട്വീറ്റ് ചെയ്ത വ്യക്തിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം