ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് മാതാപിതാക്കളോട് കുറ്റം ഏറ്റുപറഞ്ഞു

ഹൈദരാബാദി സ്വദേശിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി ഭർത്താവ്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് കൊല്ലപ്പെട്ടത്.

കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. തുടർന്ന് ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എംഎല്‍എ ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്.

മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎല്‍എ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിക്ക് കത്തയച്ചു. സംഭവത്തില്‍ വിക്ടോറിയ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്