തീവ്രവാദത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിന് ഒപ്പമെന്ന് പ്രധാനമന്ത്രി മോദി

നൈസിലെ പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെ ഫ്രാൻസിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം ആണെന്നും മോദി പറഞ്ഞു.

വ്യാഴാഴ്ച നൈസ് നഗരത്തിലെ പള്ളിയിൽ അക്രമി കത്തി ഉപയോഗിച്ച് മൂന്ന് പേരെ കൊലപ്പെടുത്തുകയായിരുന്നു.

“നൈസിലെ പള്ളിക്കുള്ളിൽ നടന്ന ഇന്നത്തെ ഭീകരാക്രമണം ഉൾപ്പെടെ ഫ്രാൻസിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

“കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങളുടെ അഗാധവും ആത്മാർത്ഥവുമായ അനുശോചനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നു,” മോദി പറഞ്ഞു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു