ജമ്മുവിലേക്ക് റോഡ് മാര്‍ഗം പോകുന്നുവെന്ന് മുഖ്യമന്ത്രി; വാഹനത്തിന് മുന്നില്‍ ദേശീയ പതാക; റോഡിന്റെയും കോണ്‍വോയിയുടെയും ദൃശ്യങ്ങളും; ജനങ്ങള്‍ക്ക് ശക്തി നല്‍കാന്‍ ഒമര്‍ അബ്ദുള്ള

പാക്ക് ഷെല്ലിങ്ങ് ഡ്രോണ്‍ ആക്രമണവുമുണ്ടായ ജമ്മുവിലേക്ക് റോഡ് മാര്‍ഗം എത്തി ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സ്ഥിതിഗതികള്‍ വിലയിരുത്താനായി താന്‍ ജമ്മുവിലേക്ക് പോകുന്നതായി അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. റോഡ് മാര്‍ഗമാണ് താന്‍ പോകുന്നതെന്നും
ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്യുന്ന ചിത്രവും ഒമര്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. റോഡിന്റെയും കോണ്‍വോയിയുടെയും ദൃശ്യങ്ങള്‍ അടക്കം അദേഹം പുറത്തുവിട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി പാകിസ്താനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ വ്യോമാക്രമണമാണ് ഇന്ത്യ നടത്തിയത്. . പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ മിസൈല്‍ വര്‍ഷിച്ചത്.

പാക് ഭീകരത്താവളങ്ങള്‍ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രഹരം. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വീടിനുസമീപം സ്‌ഫോടനം നടന്നതായും അദ്ദേഹത്തെ സ്ഥലത്തുനിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഇന്ത്യയിലെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കിയാണ് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.

വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് ഇന്ത്യ മിസൈലുകള്‍ തകര്‍ത്തിട്ടു. ജമ്മുവില്‍നിന്നാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്.

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും അന്‍പതോളം േഡ്രാണുകളും പത്തോളം മിസൈലുകളും തകര്‍ത്തു. രണ്ട് ചൈനീസ് നിര്‍മിത ജെഎഫ് 17എസും ഒരു എഫ് 16 യുദ്ധവിമാനവുമാണ് തകര്‍ത്തത്. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്