'കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടു, സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചു'; തെലങ്കാനയിൽ യുവതിക്ക് ആൾക്കൂട്ട മർദ്ദനം, സഹോദരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

തെലങ്കാനയിൽ ഇരുപത്തിയേഴുകാരിക്ക് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് ഗോത്രവനിതകൂടിയായ ഇരുപത്തിയേഴുകാരിയെ ആൾക്കൂട്ടം വിചാരണ ചെയ്തതും ക്രൂരമായി മർദിച്ചതും. സംഭവത്തിൽ നാല് പേരെ നാഗർ കുർണൂൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സഹോദരി ലക്ഷ്മമ്മ, ഭർത്താവ് ലിംഗസ്വാമി, അയൽക്കാരായ ബണ്ടി വെങ്കടേശ്, ഭാര്യ ശിവമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലാണ് സംഭവം. മൊളച്ചിന്തലപ്പള്ളിയെന്ന ഗ്രാമത്തിൽ ചെഞ്ചു ഗോത്രവിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്താണ് യുവതി ആൾക്കൂട്ട മർദനത്തിന് ഇരയാകുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ജൂൺ ആദ്യവാരം രണ്ട് ദിവസങ്ങളിലായി യുവതിയെ ആൾക്കൂട്ടം വളഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

കാഴ്ചക്കാരായി നിൽക്കുന്ന നാട്ടുകാരിൽ ചിലരും യുവതിയെ മർദ്ദിക്കുന്നുണ്ട്. വടി കൊണ്ടടിക്കുന്നതും സാരി വലിച്ച് അഴിച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് യുവതിയുടെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിടുന്നത്. മറ്റൊരു ദിവസം സാരിയിൽ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതോടെ ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ട്.

യുവതിയെ സ്വന്തം സഹോദരി ഉൾപ്പെടെ ഉള്ള ആൾകൂട്ടമാണ് മർദിച്ചത്. സ്വന്തം സഹോദരിയും സഹോദരീ ഭർത്താവും മറ്റ് രണ്ട് അയൽവാസികളുമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. യുവതിയുടെ കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടു. സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചു. ക്രൂരമായി യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെ ആദിവാസി അവകാശസംരക്ഷണ പ്രവർത്തർ ഈ വിവരം പുറത്തെത്തിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്.

Latest Stories

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

'ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പിനെ അപമാനിക്കാൻ, ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നം'; ഡോ. ഹാരീസിനെ തള്ളി ആരോഗ്യവകുപ്പ്

നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസുമായി ബ്യൂമെര്‍ക്-ആല്‍ഫാ സഹകരണം; മേയ് മാസത്തോടെ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയത് 4,200 ഡയാലിസിസ് ചികിത്സകള്‍; സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം

'ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിൽ ലജ്ജയും നിരാശയും, ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി പങ്കുവെച്ച് ഡോ. ഹാരിസ്

ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ട്രാവിസ് ഹെഡ്, ഇന്ത്യൻ താരങ്ങൾക്ക് ആർക്കുമില്ലാത്ത റെക്കോഡ് ഓസീസ് താരത്തിന്

സംസ്ഥാന നേതൃയോഗത്തിൽ മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി; രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ബിജെപിയിൽ പരാതി, ദേശീയ നേതൃത്വത്തെ അറിയിക്കും

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം; ഭരണഘടനയെ അട്ടിമറിക്കുന്നു; 'സോഷ്യലിസം, 'മതേതരം' എന്നീ വാക്കുകള്‍ മാറ്റാന്‍ അനുവദിക്കില്ല; ആര്‍എസ്എസിനെതിരെ സിപിഎം

‘അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകും’; ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ഡോണൾഡ് ട്രംപ്

ഐസിസിയുടെ വക എല്ലാ ടീമുകൾക്കും എട്ടിന്റെ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ