കന്നിയങ്കത്തിൽ കാലിടറി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി; നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയോട് തോറ്റു

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തോറ്റു. ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി ബഷീര്‍ വീരിയോട് 3000ത്തിലധികം വോട്ടുകള്‍ക്കാണ് ഇല്‍തിജ പരാജയപ്പെട്ടത്. കന്നിയങ്കത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ പരാജയപ്പെട്ടിരിക്കുന്നത്.

ബിജ്‌ബെഹ്‌റ പിഡിപിയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 1996ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇതുവരെ അവിടെ പരാജയം അറിഞ്ഞിട്ടില്ല. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ഇല്‍തിജ മുഫ്തി പ്രതികരിച്ചു.

അതേസമയം ജമ്മു കശ്‌മീരിൽ നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്