തൊഴിലാളികളുടെ നെറ്റിയില്‍ 'ഞാന്‍ ലോക്ക്‌ഡൗണ്‍ ഉത്തരവ്‌ ലംഘിച്ചു' എന്ന്‌ എഴുതി; മധ്യപ്രദേശ്‌ പോലീസിന്റെ നടപടി വിവാദത്തില്‍

തൊഴിലാളികളുടെ നെറ്റിയില്‍ “ഞാന്‍ ലോക്ക്‌ഡൗണ്‍ ഉത്തരവ്‌ ലംഘിച്ചു” എന്ന്‌ എഴുതിയ മധ്യപ്രദേശ്‌ പോലീസിന്റെ നടപടി വിവാദത്തില്‍. ഛത്തര്‍പുര്‍ ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് ആണ് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍നിന്നെത്തിയ മൂന്നു തൊഴിലാളികളുടെ നെറ്റിയില്‍ ഇത്തരത്തില്‍ എഴുതി അപമാനിച്ചത്‌.

വഴിയില്‍നിന്നു പിടികൂടിയ തൊഴിലാളികളെ ചോദ്യം ചെയ്‌ത ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഡോക്‌ടറെ കാത്തിരിക്കുന്നതിനിടെ സ്‌ഥലത്തെത്തിയ വനിതാ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഇവരോടു കയര്‍ത്തു. ഇതിനു പിന്നാലെ ഉദ്യോഗസ്‌ഥ തൊഴിലാളികളുടെ നെറ്റിയില്‍ “ഞാന്‍ ലോക്ക്‌ഡൗണ്‍ ഉത്തരവ്‌ ലംഘിച്ചു, എന്നില്‍നിന്ന്‌ അകലം പാലിക്കുക” എന്ന്‌ എഴുതിയത്‌. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതോടെ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയതായി ഛത്തര്‍പുര്‍ എസ്‌.പി. അറിയിച്ചു. ഇത്തരത്തില്‍ പെരുമാറരുതെന്ന്‌ പോലീസിന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ