'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഡാന്‍സ് വീഡിയോ എക്‌സില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഉപയോഗിച്ച് തയ്യാറാക്കിയ ആനിമേറ്റഡ് വീഡിയോ ആണ് മോദി പങ്കുവച്ചത്. ഞാന്‍ നൃത്തം ചെയ്യുന്ന വീഡിയോ നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചത്.

തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സര്‍ഗ്ഗാത്മകത സന്തോഷം നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കൃഷ്ണ എന്ന പേരിലുള്ള ഒരു എക്‌സ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദി ഡിക്ടേറ്റര്‍ എന്നെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പോകുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇത്തരത്തിലുള്ള ഒരു ഡാന്‍സ് വീഡിയോ പുറത്ത് വന്നിരുന്നു. സംഭവത്തിന് പിന്നാലെ കൊല്‍ക്കത്ത പൊലീസ് ഇതിനെതിരെ കേസെടുത്തിരുന്നു. മോദി വീഡിയോ പങ്കുവച്ചത് ഈ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്