ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ്, നിങ്ങളെ പോലെയുള്ളവര്‍ക്ക് എന്റെ ഷൂ ലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേ ഉള്ളൂ; ബിഎസ്പി സ്ഥാനാര്‍ഥിയ്‌ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് വരുണ്‍ ഗാന്ധി

ബിഎസ്പി സ്ഥാനാര്‍ഥിയെ പരസ്യമായി അധിക്ഷേപിച്ച് പിലിബത്ത് ബിജെപി സ്ഥാനാര്‍ഥിയായ വരുണ്‍ ഗാന്ധി. അമ്മയും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍ പൂരില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് ചന്ദ്ര ഭദ്ര സിംഗിനെതിരെ വരുണ്‍ സംസാരിച്ചത്.

ആത്മാഭിമാനമില്ലാത്ത മനുഷ്യരെല്ലാം മരിച്ചതിന് തുല്യരാണ്. ജനങ്ങളേ നിങ്ങള്‍ ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഞാനിവിടെയുണ്ട്. ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ് എന്റെ ഷൂ ലേസ് അഴിക്കാനുള്ള യോഗ്യതയെ അത്തരക്കാര്‍ക്ക് ഉള്ളൂ. ആര്‍ക്കും എന്നോട് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പോലുമുള്ള ധൈര്യമില്ല. വരുണ്‍ പറഞ്ഞു.

ജനങ്ങള്‍ പാപങ്ങളെക്കുറിച്ച് ഭയന്നാല്‍ മതി അല്ലാതെ ടോനുവിനെയും സോനുവിനെയും പേടിക്കേണ്ടതില്ലെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. ചന്ദ്ര ഭദ്ര സിംഗിന്റെ സനു സിംഗ് എന്ന വിളിപ്പേരിനെ ചൂണ്ടിക്കാണിച്ചായിരുന്നു വരുണിന്റെ പരിഹാസം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ