ഹിക്ക ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്, ഗുജറാത്തിൽ കനത്ത മഴക്ക് സാധ്യത

അറബിക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിക്കടലിലെ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്. ബുധനാഴ്ചയോടെ ശക്തി കുറഞ്ഞ് ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരളത്തിന്‌ ഹിക്ക ചുഴലിക്കാറ്റിന്‍റെ ഭീഷണി ഇല്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദത്തിന്‍റെ സ്വാധീന ഫലമായി സെപ്റ്റംബർ 25, 26 തീയതികളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ഫാനി (ഏപ്രിൽ 26-മെയ്‌ 4) അറബിക്കടലിൽ രൂപപ്പെട്ട വായു (ജൂൺ 10-17) ഇവയാണ് ഈ വർഷം ഇതിനു മുൻപ് രൂപപ്പെട്ട രണ്ടു ചുഴലിക്കാറ്റുകൾ. കൂടാതെ പബുക് ചുഴലിക്കാറ്റ് (ജനുവരി 4-7) ആൻഡമാൻ തീരത്തു കൂടി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചെങ്കിലും ദക്ഷിണ ചൈന കടലിൽ ആയിരുന്നു അതിന്‍റെ പിറവി.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും