അസമിൽ മഴക്കെടുതി രൂക്ഷം; 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷം, 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു

അസമിൽ മഴക്കെടുതി രൂക്ഷം. 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു. 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ആറു ജില്ലകളെ മഴക്കെടുതി ബാധിച്ചു. അസമിലെ ധേമാജി ജില്ലയിൽ റെയിൽവേയിൽ പാലത്തിൻറെ ഭാഗം തകർന്നുവീണു. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു .

ധേമാജി, നൽബാരി, ദിബ്രു ഗഡ്, ചിരാഗ് ലഖിംപൂർ, കൊക്രാജാർ ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. പ്രശ്നബാധിത മേഖലകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പ്രതികരിച്ചു. ധേമാജി ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഏകദേശം 15,483 പേരെ ഇത് ബാധിച്ചു.

ഏകദേശം 1,690 ഹെക്ടർ വിളകൾ മഴക്കെടുതിയിൽ നശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദി അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നു. അതേസമയം, മഴക്കെടുതിയിൽ അരുണാചൽ പ്രദേശിൽ മരണം മൂന്നായി. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു.കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി ജില്ലകൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.

Latest Stories

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു

'അമ്മൂമ്മ സ്ഥിരം പ്രശ്‌നക്കാരി, ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു'; അഹാന കൃഷ്ണ

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി, പലർക്കും വാടകക്ക് കൊടുക്കാറുണ്ടെന്ന് മറുപടി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തൽ

വലിയ ടീമുകൾക്കെതിരെയുള്ള ഞങ്ങളുടെ പ്രകടനം മോശമായിരുന്നു, കാര്യങ്ങൾ വിചാരിച്ച പോലെയല്ല പോയത്: ഹർമൻപ്രീത് കൗർ

പൊലീസിനെ വെട്ടിച്ച് 30 ഗ്രാം എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച യുവാവ് പിടിയില്‍

'ഞങ്ങളെക്കാൾ ഒരുപടി മുന്നിലായിരുന്നു അവർ, അതിൽ അയർലൻഡിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല: ശ്രേയസ് അയ്യർ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

മാസപ്പടി കേസിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉടൻ ഹർജി നൽകും