എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു.

20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാര്‍ക്ക് നന്ദി. ഇന്ദിരാഗാന്ധിയുടെ ഹൃദയത്തില്‍ റായ്ബറേലിക്ക് പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ഇവിടവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ വേര് ഈ മണ്ണില്‍ ആഴ്ന്നുകിടക്കുകയാണ്. ഈ ബന്ധം ഗംഗാ മാതാവിനെ പോലെ ശുദ്ധമാണെന്ന് സോണിയ വോട്ടര്‍മാരോട്

ഇന്ദിരാ ജിയും റായ്ബറേലിയിലെ ജനങ്ങളും പകര്‍ന്നു തന്ന അതേ പാഠമാണ് ഞാന്‍ രാഹുലിനും പ്രിയങ്കയ്ക്കും നല്‍കുന്നത്. എല്ലാവരെയും ബഹുമാനിക്കുക. പാവങ്ങളെ സംരക്ഷിക്കുക. നീതിക്കായി പോരാടുക. നിങ്ങളുടെ സ്നേഹം എന്നെ ഒരിക്കലും ഏകാകിയാക്കില്ല. നിങ്ങള്‍ മാത്രമാണ് എനിക്ക് എന്റേതായി അവകാശപ്പെടാനുള്ളതെന്ന് സോണിയ പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ