'പാകിസ്താനിലേക്ക് പോകൂ'; ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർത്ഥികളോട് അധ്യാപിക, നടപടിയെടുത്ത് വിദ്യാഭ്യസ വകുപ്പ്

ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർത്ഥികളോട് പാകിസ്താനിലേക്ക് പോകാൻ പറഞ്ഞ അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത്  കർണാടക സർക്കാർ . വിദ്യാർത്ഥികളുടെ പരാതിയിൽ അധ്യാപികയെ സ്ഥലം മാറ്റി. കർണാടക ശിവമോഗയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം.  ഒമ്പത് വർഷത്തിലേറെയായി കന്നഡ പഠിപ്പിക്കുന്ന മഞ്ജുള ദേവി എന്ന അധ്യാപികയെ സ്കൂളിൽ നിന്നും സ്ഥലം മാറ്റി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

അധ്യാപികയ്‌ക്കെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ലാസ് മുറിയിൽ ബഹളം വെച്ചുവെന്നാരോപിച്ച്  അധ്യാപിക മഞ്ജുള ദേവി വിദ്യാർത്ഥികളെ ശാസിക്കുന്നതിനിടയിലാണ്  മുസ്ലീം വിദ്യാർത്ഥികളോട്  ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് ആക്രോശിച്ചതെന്നാണ് റിപ്പോർട്ട്.

വ്യക്തമായ തെളിവില്ലെങ്കിലും വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പി നാഗരാജ്  വിശദീകരിച്ചു. മഞ്ജുള ദേവിക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

Latest Stories

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ