ഛത്തീസ്‌ഗഢിലെ പേപ്പർ മില്ലിൽ വാതക ചോർച്ച; ഏഴുപേർ ആശുപത്രിയിൽ

വിശാഖപട്ടണത്തെ വാതക ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷം ഛത്തീസ്‌ഗഢിലെ റായ്ഗഡിലെ പേപ്പർ മില്ലിൽ വാതക ചോർച്ച. ഇതേതുടർന്ന് വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ രോഗബാധിതരായി എന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിലെ വിശാഖപട്ടണത്തെ ഒരു കെമിക്കൽ പ്ലാന്റിൽ വാതകം ചോർന്നതിനെ തുടർന്ന് 11 പേർ മരിച്ചിരുന്നു.

ടെറ്റ്‌ല ഗ്രാമത്തിലെ ശക്തി പേപ്പർ മില്ലിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം തൊഴിലാളികൾ ടാങ്ക് തുറന്ന് വൃത്തിയാക്കുകയായിരുന്നുവെന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് ഫാക്ടറി ഉടമ അധികൃതരെ അറിയിച്ചില്ല. ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇത് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് -19 ലോക്ക്ഡൗൺ നടപ്പിലാക്കിയതിനാൽ മിൽ അടച്ചിരുന്നു, പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി