രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വർധനവ്; പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്. അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. അസംസ്‌കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, എല്‍പിജി എന്നിവയുടെ വിലയില്‍ കുത്തനെ വര്‍ധനയുണ്ടായെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരമുണ്ടെന്നും റിഫൈനറികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Latest Stories

'ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് 558 കോടി പാരിതോഷികം'; പുതിയ നീക്കവുമായി ഇറാൻ

'തിരഞ്ഞെടുപ്പിന് മികച്ച നേതൃത്വം നല്‍കാന്‍ കഴിഞ്ഞില്ല, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം'; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മയക്കുമരുന്ന് നൽകി ലൈംഗിക പീഡനം, ഒരു യുവതി കൂടി അറസ്റ്റിൽ; പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്; തീപിടിത്തം ആസൂത്രിതമെന്ന് കണ്ടെത്തൽ

സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കണം, വിഡിഎസ് സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും; ഡോ.കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ വച്ചു

ഇറാനെതിരെ നടത്താനിരുന്ന ആക്രമണം മാറ്റിവെച്ചു; ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

എന്നെ ഒരിക്കലും അനുകരിക്കരുത്, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് എം എസ് ധോണിയുടെ ഉപദേശം

ചെന്നൈക്കായി ധോണിയുടെ അവസാന മത്സരം? ചെപ്പോക്കിൽ തലയെ കാണാൻ വമ്പൻ ആരാധക തിരക്ക്

'വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്'; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിനെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ