യു.പിയിൽ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; എസ്പി അധികാരത്തിൽ വരില്ലെന്ന് മായാവതി

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് 624 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത്.

2017ൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 51ലും ബിജെപി വിജയിച്ചു. സമാജ്‌വാദി പാർട്ടി നാലും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി മൂന്നും വിജയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉണ്ടായ ലഖിംപൂർ ഖേരി ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിർണായകമാണ്.

അതേസമയം മുസ്ലീങ്ങൾ സമാജ്‌വാദി പാർട്ടിയിൽ തൃപ്തരല്ലെന്നും അവർക്ക് വോട്ട് ചെയ്യില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എസ്പിക്ക് വോട്ട് ചെയ്താൽ ഗുണ്ടാരാജ്, മാഫിയ രാജ് എന്നാണർത്ഥം അതിനാൽ, വോട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ യുപിയിലെ ജനങ്ങൾ എസ്പിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. എസ്പി സർക്കാരിന്റെ കാലത്താണ് കലാപം നടന്നത്. അധികാരത്തിൽ വരില്ലെന്ന് എസ്പി നേതാക്കളുടെ മുഖത്തു നിന്നും മനസ്സിലാക്കാമെന്നും മായാവതി പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ