പ്രധാനമന്ത്രിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശക്തികാന്ത ദാസ്; റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറെ 'വഴിയാധാരമാക്കാതെ' കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്. കാബിനറ്റ് നിയമന കമ്മിറ്റിയുടെ ഉത്തരവു പ്രകാരം പ്രധാനമന്ത്രിയുടെ കാലാവധി വരെയോ ഇനിയൊരുത്തരവുണ്ടാവുന്നതുവരെയോ ആണ് നിയമനം.

കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ് ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

തമിഴ്നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ആറ് വര്‍ഷത്തിനുശേഷം 2024-ലാണ് അദ്ദേഹം വിരമിച്ചത്. ആര്‍.ബി.ഐയുടെ 25ാമത് ഗവര്‍ണറായിരുന്നു അദേഹം.

ആര്‍.ബി.ഐ. ഗവര്‍ണര്‍ എന്ന നിലയില്‍ കോവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിങ്ങനെ പല വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ഷെര്‍പ്പ, 15-ാം ഫിനാന്‍സ് കമ്മിഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ശക്തികാന്ത ദാസ് വിരമിച്ചത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്