ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; ഉത്തരവിട്ടത് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ, പാർലമെൻ്റ് പിരിച്ചുവിട്ടു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി. ബംഗ്ലദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആണ് മോചനത്തിന് ഉത്തരവിട്ടത്. ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി ഷെയഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. 78 കാരിയായ ഖാലിദ സിയക്ക് 2018 ലാണ് അഴിമതി കേസിൽ 17 വർഷത്തെ തടവുശിക്ഷ വിധിച്ചത്.

അതേസമയം പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെൻ്റ് പിരിച്ചുവിട്ടു. മൂന്ന് സായുധ സേനാ മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതാക്കൾ എന്നിവരുമായി രാഷ്ട്രപതി നടത്തിയ ചർച്ചയെ തുടർന്നാണ് പാർലമെൻ്റ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണൽ പാർട്ടി ചെയർപേഴ്സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാൻ ഇക്കഴിഞ്ഞ ദിവസമാണ് തീരുമാനമായത്. കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മോചനത്തിന് തീരുമാനമെടുത്തത്. വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര്‍ റഹ്മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം. മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി.

മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയ ശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര്‍ റഹ്മാന്‍ രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. അധികാരം ഷേഖ് ഹസീനയുടെ കൈപ്പിടിയിലായതോടെ ഖാലിദ സിയ വീട്ടുതടങ്കലിലാവുകയും ചെയ്തു.

ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി ഷെയഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. ബംഗ്ലാദേശില്‍ കഴിഞ്ഞമാസം അരങ്ങേറിയ സംവരണവിരുദ്ധകലാപത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കേണ്ടി വന്നത്. അയല്‍ രാജ്യത്ത് നടക്കുന്ന കലാപം ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളെയും ബാധിക്കുമെന്ന് വന്‍ പാലായനം അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബംഗ്ലാദേശിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാതെ കാഴ്ചക്കാരായി നില്‍ക്കാനാണ് ആദ്യഘട്ടത്തില്‍ ഇന്ത്യ ശ്രമിക്കുന്നത്.

അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഞെട്ടലിലാണെന്ന് സർവകക്ഷി യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. ഷെയ്ഖ് ഹസീനയ്ക്ക് വേണ്ട സഹായം ഇന്ത്യ ഉറപ്പുനൽകിയതായും ആകുലതയിൽ നിന്ന് മോചനം നേടാണ സമയം നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സൈനിക മേധാവിയുമായി സംസാരിച്ചതായും എസ് ജയശങ്കർ പറഞ്ഞു.

Latest Stories

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു

സിഎസ്കെ വിടുന്നുവെന്ന വാർത്തകൾക്ക് മറുപടിയുമായി അശ്വിൻ, സഞ്ജു ചെന്നൈയിലേക്ക്?